കൊച്ചി: രാജ്യത്തെ മുൻനിര കാര്‍ഗോ കമ്പനിയായ ഓള് കാര്‍ഗോ ലോജിസ്റ്റിക്സും അവരുടെ ആഭ്യന്തര വിഭാഗമായ എക്സ്പ്രസ് ഡിസ്ട്രിബ്യൂഷനും ചരക്കു നീക്കത്തിന് പുതിയ സാങ്കേതിക വിദ്യയും വിവിധ വിതരണ മാതൃകകളും ആവിഷ്കരിച്ചു.
വര്‍ധിച്ചു വരുന്ന ഇലക്ട്രോണിക്സ്, ഗൃഹോപകരണ മേഖലയിലെ ചരക്കു നീക്കത്തിന് വേഗത വര്‍ധിപ്പിക്കുകയാണു ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഏകീകൃത സാങ്കേതിക പ്ലാറ്റ്ഫോമുകള്, തത്സമയ കാര്‍ഗോ ട്രാക്കിംഗ്, നവീകരിച്ച സംയോജിത പ്രവര്‍ത്തന സംവിധാനങ്ങള്‍, ക്ലൗഡ് അധിഷ്ഠിത സൗകര്യങ്ങള്‍ എന്നിവയിലൂടെയാണ് വിതരണ ശൃംഖലയുടെ കാര്യക്ഷമത ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തിയിരിക്കുന്നത്.
ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന് എന്നിവയുടെ ഡിമാൻഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിവിധ വിപണികളിലേക്ക് ഇത്തരം ഉത്പന്നങ്ങള്‍ കൂടുതലായി അതിവേഗം എത്തിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് കൂടുതല്‍ ഫലപ്രദമായ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.